ബെംഗളൂരു : മലബാർ ഭാഗത്തേക്ക് നഗരത്തിൽ നിന്നുള്ള ഏക തീവണ്ടിയായ യശ്വന്തപുര- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06537/06538) ജനുവരി 31 വരെ നീട്ടി.
നവംബർ 30 വരെ പ്രഖ്യാപിച്ചിരുന്ന തീവണ്ടി ക്രിസ്മസ്-പുതുവത്സരാവധി കണക്കിലെടുത്ത് ഡിസംബർ 31 വരെ നീട്ടിയിരുന്നു.
കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ സർവീസ് നിർത്തിവച്ച ശേഷം ഒക്ടോബർ 20-നായിരുന്നു ഈ ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.
പിന്നീട് നവംബർ അവസാനം സർവീസ് നിർത്തിവച്ചിരുന്നു.
യശ്വന്ത് പുരയിൽ നിന്ന് രാത്രി 8 മണിക്ക് യാത്ര ആരംഭിക്കുന്ന തീവണ്ടിക്ക് ബാനസവാഡി, കാർമലറാം, ഹൊസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.
إرسال تعليق