കൊല്ലം : കൊല്ലം മൺറോ തുരുത്തിൽ സി പിഐ എം പ്രവർത്തകനെ കുത്തി കൊന്നു. മൺറോ തുരുത്ത് സ്വദേശി മണിലാലിനെയാണ് കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്പശ്ശേരി അശോകൻ പണക്കത്തറ സത്യൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.തിരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് മുന്നിൽ നിൽക്കവെയാണ് മണിലാലിന്റെ ആർ എസ് എസ് സംഘം ആക്രമിച്ചത്. വയറിനു കുത്തേറ്റ മണിലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ട തിരഞ്ഞെടുപ്പിന് ഇരുപത്തിനാല് മണിക്കൂർ ശേഷിക്കെ സമാധാനപരമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും, ജനങ്ങളിൽ ഭീതി നിറക്കാനുമുള്ള ആർ എസ് എസ് നീക്കമാണ് അക്രമത്തിന് പിന്നിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു.
إرسال تعليق