പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ലോ​ക്ക​പ്പി​ലും സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി



രാ​ജ്യ​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സി​ബി​ഐ, എ​ന്‍​ഐ​എ, ഇ​ഡി തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ലും നൈ​റ്റ് വി​ഷ​നും ഓ​ഡി​യോ റി​ക്കാ​ർ​ഡിം​ഗും ഉ​ള്ള സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മ​ന്ന് സു​പ്രീം​കോ​ട​തി.

എ​ല്ലാം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ആ​ധു​നീ​ക സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ മു​ൻ​കൈ എ​ടു​ക്ക​ണം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന മു​റി​ക​ളി​ലും ലോ​ക്ക​പ്പു​ക​ളി​ലും സ്റ്റേ​ഷ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും പു​റ​ത്തേ​ക്കു പോ​കു​ന്ന വ​ഴി​ക​ളി​ലും സി​സി ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ‌‌

ഈ ​കാ​മ​റ​ക​ളി​ൽ പ​തി​യു​ന്ന ദൃ​ശ്യ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും 18 മാ​സ​ത്തേ​ക്ക് തെ​ളി​വു​ക​ളാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ഒ​രു ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വാ​ദം കേ​ൾ​ക്ക​വേ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ആ​റു​മാ​സ​ത്തി​ന​കം നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement