സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുമതിയായി. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് വൈകീട്ടോ നാളെയോ ഇതു സംബന്ധിച്ചുള്ള ഉത്തരവിറങ്ങും. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ബാറുകള്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കാന്‍ പോവുന്നത്.
അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവില്ല. കൗണ്ടറുകളില്‍ ആള്‍ക്കൂട്ടം പാടില്ല, ഒരു ടേബിളില്‍ രണ്ടു പേര്‍ മാത്രമേ പാടുള്ളൂ തുടങ്ങിയവയാണ് പുതിയ നിബന്ധനകള്‍. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകളില്‍ മദ്യം വില്‍ക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.
إرسال تعليق