സംസ്ഥാനത്തെ കോർപറേഷനുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാലിടത്ത് യുഡിഎഫും, രണ്ട് ഇടത്ത് എൽഡിഎഫും മുന്നേറുകയാണ്.
കണ്ണൂർ, കൊച്ചി, തൃശൂർ കോർപറേഷനുകളിൽ യുഡിഎഫിനാണ് മുന്നേറ്റം. കൊച്ചിയിൽ 11 ഇടത്തും, തൃശൂരിൽ മൂന്നിടത്തും, കണ്ണൂരിൽ രണ്ടിടത്തും യുഡിഎഫ് മുന്നേറുന്നു.
മുനിസിപ്പാലിറ്റി കണക്കിൽ യുഡിഎഫിനാണ് മുന്നേറ്റം. 19 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 13 ഇടങ്ങളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെ കണക്കിൽ 15 ഇടത്താണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് ബിജെപിയും മുന്നേറുന്നുണ്ട്.
إرسال تعليق