കണ്ണൂര്‍: യുവ ചലച്ചിത്ര താരം നിഖില വിമലിന്റെ പിതാവ് തൃച്ചംബരം പ്ലാത്തോട്ടം അഴീക്കോടന്‍ റോഡില്‍ എം ആര്‍ പവിത്രന്‍ അന്തരിച്ചു. 61 വയസ് ആയിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കോവിഡ് ചികിത്സയില്‍ ഇരിക്കേ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വിരമിച്ച സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു അദ്ദേഹം
നാള രാവിലെ പത്തു മണിക്ക് തൃച്ചംബരം എന്‍ എസ് എസ് ശ്മശാനത്തില്‍ ആണ് സംസ്കാരം. സി പി ഐ (എം എല്‍) പ്രവര്‍ത്തകന്‍ ആയിരുന്നു. സി പി ഐ (എം എല്‍) മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാമണ്ഡലം വിമലാദേവിയാണ് ഭാര്യ. അഖിലയാണ് മറ്റൊരു മകള്‍.
إرسال تعليق