സംസ്ഥാനത്ത് യുഡിഎഫിന് ഭരണം ലഭിച്ച ഏക കോര്‍പ്പറേഷനായ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അഡ്വ ടിഒ മോഹനന്‍ മേയറാവും. നറുക്കെടുത്താണ് ടിഒ മോഹനനെ മേയറായി തെരഞ്ഞെടുത്തത്. മുന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും ഡിസിസി ജനറല്‍ സെക്രട്ടറിയുമാണ് അദ്ദേഹം.
മേയറെ കണ്ടെത്തുന്നതിന് വേണ്ടി ഇന്ന് രാവിലെ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം ഡിസിസി ഓഫീസില്‍ ചേര്‍ന്നു. ഈ യോഗത്തിലാണ് നറുക്കെടുപ്പിലൂടെ മോഹനനെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
മൂന്നൂ പേരെയാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. മോഹനനെ കൂടാതെ കെപിസിസി സെക്രട്ടറി അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ് എന്നിവരായിരുന്നു മറ്റ് രണ്ട് പേര്‍. ഇവരില്‍ നിന്നാരാളെ സമവായത്തിലൂടെ കൈമാറാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.
إرسال تعليق