സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ സ്‌ട്രോങ് രൂമുകൾ തുറന്നു തുടങ്ങി. മിക്ക പോളിംഗ് സെന്ററുകളിലും പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും എത്തി തുടങ്ങി. സെന്ററുകളിലെ അണുനശീകരണം ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ആദ്യം എണ്ണുക തപാൽ വോട്ടുകളാണ് . സർവീസ് വോട്ടുകൾക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ.
ഗ്രാമപഞ്ചായത്തുകളിലേയും നഗരസഭകളിലേക്കും ഫലം ആദ്യമറിയാം. ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാക്കാനാണ് ശ്രമം. ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണൽ. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഗ്രാമ- ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റൽ വോട്ടുകൾ വരണാധികാരികളുടെ ചുമതലയിൽ എണ്ണും . മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും.
എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാണ് ക്രമീകരണം. ഒരു വാർഡിലെ എല്ലാ ബൂത്തുകളിലേയും വോട്ടുകൾ ഒരു ടേബിളിൽ എണ്ണും. ഈ മാസം 2ക ന് വിജയികളുടെ സത്യപ്രതിജ്ഞ നടക്കും. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരേയും ഉപാധ്യക്ഷന്മാരേയും ഈ മാസം തന്നെ തെരഞ്ഞെടുക്കും.
إرسال تعليق