മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി കെ പത്മനാഭന്‍. ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയ പാതാ വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രശംസ. കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് കരുത്ത് പകരുന്ന ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍, ദേശിയ പാത വികസനം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വപരമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സി കെ പത്മനാഭന്‍ പറഞ്ഞു. കാസര്‍കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം.
ദേശീയപാതാവികസനം കേന്ദ്രസര്‍ക്കാരിന്റെ അജണ്ടയാണ്. കേന്ദ്ര ഗതാഗത-ദേശീപാതാ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ അവിടെ പോയി മുഖ്യമന്ത്രി പിണറായി വിജയന്‍ കാണുകയും, ഗഡ്കരി ഇവിടെ വന്ന് മുഖ്യമന്ത്രിയെ കാണുകയുമെല്ലാം ചെയ്തു. മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിയെയും അഭിനന്ദിക്കണമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
ദേശീയ പാതാ വികസനവും ഗെയില്‍ വാതക പെപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തികരണവും സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുമെന്നും അത് അത്ര എളുപ്പമായിരിക്കില്ലെന്നും പറയുന്ന കെ സുരേന്ദ്രന്റെ 2016 മെയിലെ ഫേസ്ബുക്ക് കുറിപ്പ് ഈയിടെ ചര്‍ച്ചയായിരുന്നു. പദ്ധതി നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്നും കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചിരുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സംസ്ഥാന പൂര്‍ത്തിയാക്കിയതിനെ പിന്നാലെ ട്രോളന്‍മാരാണ് പഴയ എഫ്ബി പോസ്റ്റ് കുത്തിപ്പൊക്കിയത്.
إرسال تعليق