കണ്ണൂർ : കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ പ്രത്യേക തപാൽ ബാലറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. സ്പെഷ്യൽ ബാലറ്റ് പേപ്പർ വിതരണത്തിനും ശേഖരണത്തിനുമായി രൂപീകൃതമായ സ്പെഷ്യൽ പോളിംഗ് ഓഫീസർ, സ്പെഷ്യൽ പോളിംഗ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന ടീമാണ് വിതരണത്തിന് നേതൃത്വം നൽകുകയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.
കൊവിഡ് പോസിറ്റീവ് ആയവരേയും ക്വാറന്റീനിൽ കഴിയുന്നവരേയും സ്പെഷ്യൽ വോട്ടേഴ്സായി പരിഗണിച്ചാണ് ഇവർക്ക് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അഥവാ എസ്പിബി വഴി വോട്ട് ചെയ്യാൻ അവസരം നൽകുന്നത്.
إرسال تعليق