കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ സംഘർഷം: ഒരാൾക്ക് പരിക്ക്


തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ തൃശ്ശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുത്തന്‍ കടപ്പുറം സ്വദേശി സലാഹുവിനാണ് പരിക്കേറ്റത്.വൈകീട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചിരിക്കെ 73.91 ശതമാനം പോളിംഗാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്.
രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളില്‍ ചിലയിടങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യന്ത്ര തകരാര്‍ മൂലം പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു. പാലക്കാട് ജില്ലയില്‍ പലയിടങ്ങളിലും വോട്ടിങ് മെഷീന്‍ തകരാറിലായതും സാമൂഹിക അകലം പാലിക്കാത്തതും സംഘര്‍ഷത്തിന് ഇടയാക്കി. വയനാട് കുഴഞ്ഞു വീണ് ഒരു വോട്ടറും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും മരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement