എറണാകുളം കളമശേരിയിൽ ബൈക്ക് അപകടത്തിൽ പെട്ട യുവാവ് അരമണിക്കൂറോളം വഴിയിൽ കിടന്നു. ടാങ്കർ ലോറി കാലിലൂടെ കയറിയിറങ്ങിയ യുവാവിനാണ് ദുരവസ്ഥ ഉണ്ടായത്.
തൃശൂർ മാള ആലത്തൂർ സ്വദേശി ബിജുവാണ് അപകടത്തിൽപ്പെട്ടത്. ഇരുകാലുകളും മുട്ടിന് താഴെ ഒടിഞ്ഞ ഇയാളെ അപകടംസംഭവിച്ച് അരമണിക്കൂറിന് ശേഷമാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഐസിയുവിലാണ് ബിജു.
അപകടമുണ്ടാക്കിയ ടാങ്കർ ലോറിയുടെ ഡ്രൈവർ അപകടത്തിന് തൊട്ടുപിന്നാലെ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق