തലശ്ശേരി : എം.ജി.റോഡിലെ ഷോപ്പിംഗ് കോംപ്ളക്സ് പരിസരത്ത് വച്ച് ധർമ്മടം സ്വദേശിയുടെ മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ കണ്ണൂര്‍ വാരം വലിയന്നൂർ സ്വദേശി അഫ്സലിനെ (27) തലശ്ശേരി കോടതി രണ്ടാഴ്ച റിമാൻ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇനിയും പിടികിട്ടാനുള്ള നൂർ തങ്ങളും കൂട്ടാളികളും ആന്ധ്രപ്രദേശ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് രക്ഷപ്പെട്ടുവെന്നാണ് സൂചന ലഭിച്ചത്. പ്രതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ പൊലീസിന് കസ്റ്റഡിയിലെടുക്കാനായിട്ടുണ്ട്. തട്ടിയെടുത്ത എട്ടു ലക്ഷത്തിൽ നിന്ന് ഒരു പങ്ക് പ്രതീക്ഷിച്ച അഫ്സലിന് പ്രതീക്ഷിച്ച തുക കിട്ടിയില്ല. ഡ്രൈവർ ജോലിയാണിയാൾക്ക്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുമുണ്ട്. പ്രതിസ്ഥാനത്തുള്ള നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പണം തട്ടിയ ശേഷം തലശ്ശേരിയിൽ നിന്നും മുങ്ങിയ പ്രതിയുടെ മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടര്‍ന്ന പോലീസ് സംഘം വയനാട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. എന്നാൽ ഇയാളുടെ വീട്ടിനടുത്ത് വച്ചാണ് പിടിച്ചതെന്നും പറയപ്പെടുന്നു.
إرسال تعليق