തലശ്ശേരി നഗരമധ്യത്തിൽ 8 ലക്ഷം കവർന്ന നൂർ തങ്ങളും കൂട്ടാളികളും ഇതര സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടുവെന്ന് പോലീസ് ; പ്രതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ കണ്ടെത്തി




തലശ്ശേരി : എം.ജി.റോഡിലെ ഷോപ്പിംഗ് കോംപ്ളക്സ് പരിസരത്ത് വച്ച് ധർമ്മടം സ്വദേശിയുടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ര്‍​ന്ന കേ​സി​ല്‍ കഴിഞ്ഞ ദിവസം പി​ടി​യി​ലായ ക​ണ്ണൂ​ര്‍ വാ​രം വലിയന്നൂർ സ്വ​ദേ​ശി അ​ഫ്സ​ലി​നെ (27) തലശ്ശേരി കോടതി രണ്ടാഴ്ച റിമാൻ്റ് ചെയ്തു. പോ​ലീ​സ് കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇനിയും പിടികിട്ടാനുള്ള നൂർ തങ്ങളും കൂട്ടാളികളും ആന്ധ്രപ്രദേശ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് രക്ഷപ്പെട്ടുവെന്നാണ്‌ സൂചന ലഭിച്ചത്. പ്രതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ പൊലീസിന് കസ്റ്റഡിയിലെടുക്കാനായിട്ടുണ്ട്. തട്ടിയെടുത്ത എട്ടു ലക്ഷത്തിൽ നിന്ന് ഒരു പങ്ക് പ്രതീക്ഷിച്ച അഫ്സലിന് പ്രതീക്ഷിച്ച തുക കിട്ടിയില്ല. ഡ്രൈവർ ജോലിയാണിയാൾക്ക്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുമുണ്ട്. പ്രതിസ്ഥാനത്തുള്ള നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പണം തട്ടിയ ശേഷം തലശ്ശേരിയിൽ നിന്നും മുങ്ങിയ പ്രതിയുടെ മൊ​ബൈ​ല്‍ ലൊക്കേഷൻ കേ​ന്ദ്രീ​കരിച്ച്‌ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് സം​ഘം വ​യ​നാ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എന്നാൽ ഇയാളുടെ വീട്ടിനടുത്ത് വച്ചാണ് പിടിച്ചതെന്നും പറയപ്പെടുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement