കണ്ണൂർ: അഞ്ഞൂറ് രൂപയില്‍ താഴെ ബാലന്‍സ് ഉള്ള മുഴുവന്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളും ഡിസംബര്‍ 11 നകം അവരുടെ അക്കൗണ്ടുകളിലെ ബാലന്‍സ് 500 രൂപയാക്കി ഉയര്‍ത്തണം. അല്ലാത്തപക്ഷം അവരുടെ അക്കൗണ്ടില്‍ നിന്ന് 100 രൂപയും ടാക്‌സും ഈടാക്കും. 500 രൂപയില്‍ താഴെ ബാലന്‍സ് ഉള്ള പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് ബാലന്‍സ് 500 രൂപയാക്കി ഉയര്‍ത്തണമെന്നും അക്കൗണ്ട് നിലനിര്‍ത്തണമെന്നും തപാല്‍ വകുപ്പ് കണ്ണൂര്‍ ഡിവിഷന്‍ സൂപ്രണ്ട് അഭ്യര്‍ഥിച്ചു.
إرسال تعليق