തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
പോളിംഗ് ബൂത്തുകളില്‍ സ്വന്തം ചെലവില്‍ വീഡിയോഗ്രഫി സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സ്ഥാനാര്‍ത്ഥികള്‍, മറ്റ് സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ഡിസംബര്‍ അഞ്ച് വൈകുന്നേരം നാല് മണിക്കു മുമ്പായി അപേക്ഷ നല്‍കണം. അപേക്ഷകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ ഓഫീസില്‍ നേരിട്ടോ seckannur@gmail.com എന്ന ഇമെയിലിലോ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
إرسال تعليق