ദൃശ്യം 2 തിയേറ്ററിൽ ഇല്ല ആമസോൺ പ്രൈമിൽ റിലീസ്


മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ദൃശ്യം എന്ന സിനിമയുടെ രണ്ടാം പതിപ്പ് തീയറ്ററിൽ റിലീസ് ചെയ്യില്ല. പ്രമുഖ ഒടിടി സർവീസായ ആമസോൺ പ്രൈമിലൂടെയാവും സിനിമ റിലീസ് ചെയ്യുക. ചിത്രത്തിൻ്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും എന്നാണ് സൂചന.

46 ദിവസം കൊണ്ടാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. ഷൂട്ടിംഗിനായി 56 ദിവസം ആയിരുന്നു പ്ലാൻ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുമ്പേ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതായി സംവിധായകൻ ജീത്തു ജോസഫ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം. കൊവിഡിനു ശേഷം മോഹൻലാൽ അഭിനയിച്ച ആദ്യ സിനിമ എന്ന നിലയിലും ദൃശ്യം 2 ശ്രദ്ധ നേടിയിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവർക്കൊപ്പം ഗണേഷ് കുമാർ, മുരളി ഗോപി, സായ് കുമാർ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിൽ അഭിനയിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement