ഇന്ന് മാഹിയിൽ 23 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.



    

 ഇതിൽ 2 പോസിറ്റീവ് ഫലങ്ങൾ  RTPCR ടെസ്റ്റിലൂടെയും 21 ഫലങ്ങൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.  

മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ മഞ്ചക്കൽ താമസിക്കുന്ന രണ്ട് പേർക്കും പള്ളൂരിൽ താമസിക്കുന്ന രണ്ട് പേർക്കും, വെസ്റ്റ് പള്ളൂരിൽ   താമസിക്കുന്ന രണ്ട് പേർക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഈസ്റ്റ് പള്ളൂരിലെ  രണ്ട് പേർക്കും പള്ളൂരിലെ ഒരാൾക്കും പാറാലിലെ ഒരാൾക്കും പന്തക്കലിൽ ഒരു കുടുംബത്തിലെ ആറ് പേർ ഉൾപ്പെടെ  9 പേർക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ  പന്തക്കൽ താമസിക്കുന്ന ഒരാൾക്കും   ഈസ്റ്റ് പള്ളൂരിലെ ഒരാൾക്കും  കോയോട്ട് തെരുവിലെ രണ്ട് പേർക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് മാഹിയിൽ  197 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.

കോവിഡ് -19 പോസിറ്റീവായിരുന്ന  2 പേർ ഇന്ന് രോഗമുക്തി നേടി.

ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 02-12-2020) - 135

Post a Comment

أحدث أقدم

Join Whatsapp

Advertisement