2028ല്‍ അമേരിക്കയേയും മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറിയേക്കുമെന്ന് പ്രവചനം. ദി സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസേര്‍ച്ചാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവിഡ് മഹാമാരി മൂലം സാഹചര്യം ആകെ മാറിയെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ അരപതിറ്റാണ്ട് മുന്‍പേ ചൈന ലോകസാമ്പത്തിക ശക്തിയായിത്തീരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 193 രാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച വിശദമായി പഠനവിധേയമാക്കിയതിനുശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പില്‍നിന്നും ചൈന അതിവേഗം പുറത്തുവന്നെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന വിലയിരുത്തുന്നു. എന്നാല്‍ ചൈനയെ അപേക്ഷിച്ച് അമേരിക്കയ്ക്ക് തിരിച്ചുവരവിനുള്ള ഈ ഗതിവേഗം കുറവായിരുന്നുവെന്നും കണക്കുകള്‍ തെളിയിക്കുന്നു. മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്ന ഘട്ടത്തില്‍ത്തന്നെ ചൈനയ്ക്ക് രോഗത്തെ അതിജീവിക്കാനായത് ആ രാജ്യത്തിന് നേട്ടമായി.
സമ്പദ് വ്യവസ്ഥ ശരാശരി 2 ശതമാനമെന്ന നിരക്കില്‍ വളരുന്ന ചൈനയില്‍ 2021 മുതല്‍ 25 വരെയുള്ള കാലത്ത് ഈ നിരക്ക് 5 ശതമാനമായി ഉയരുമെന്നും പ്രവചനമുണ്ട്. 2030 വരെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയായി തുടരുന്ന ജര്‍മ്മിനിയെ പിന്നീട് വരുന്ന വര്‍ഷങ്ങളില്‍ ഇന്ത്യ മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടന്‍ വരുംവര്‍ഷങ്ങളില്‍ ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തും.
إرسال تعليق