ഏകദിന മത്സരങ്ങളില്‍ നിന്ന് ഏറ്റവും വേഗ 12000 റണ്‍സിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. 309 ഏകദിനങ്ങളിലെ 300 ഇന്നിങ്‌സുകളില്‍ നിന്ന് വേഗത്തില്‍ 12,000 തികച്ച സച്ചിന്റെ റെക്കോര്‍ഡ് മറികടന്നാണ് കോഹ്ലി തന്റെ പുതിയ കരിയര്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്.
ഓസ്‌ടേലിയക്കെതിരായ കഴിഞ്ഞ മത്സരത്തോടെ 23 റണ്‍സ് മാത്രം റെക്കോര്‍ഡിലേക്ക് അകലമുണ്ടായിരുന്ന കോഹ്ലി ഇന്നത്തെ മത്സരത്തില്‍ 23 കടന്നതോടെയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 251 ഏകദിന മത്സരങ്ങളില്‍ നിന്നാണ് താരം സച്ചിന്‍ എന്ന ഇതിഹാസത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തത്.
ഇതോടെ രണ്ടാം സ്ഥാനത്തേക്ക് മാറുന്ന സച്ചിന് പിന്നാലെ റിക്കി പോണ്ടിങ് (323 മത്സരം, 314 ഇന്നിങ്‌സ്), കുമാര്‍ സംഗക്കാര (359 മത്സരം, 336 ഇന്നിങ്‌സ്), സനത് ജയസൂര്യ (390 മത്സരം, 379 ഇന്നിങ്‌സ്) മഹേല ജയവര്‍ധനെ (426 മത്സരം, 399 ഇന്നിങ്‌സ്) എന്നിവരാണുള്ളത്.
إرسال تعليق