ആലപ്പുഴ ജില്ലാ ജയിലിനുവേണ്ടി നിര്‍മിച്ച പുതിയ കെട്ടിടം പ്രവർത്തനസജ്ജമായി. സ്വാതന്ത്ര്യലബ്ധിക്ക് മുൻപു തന്നെ പ്രവര്‍ത്തനം തുടങ്ങിയ ആലപ്പുഴ ജയിലിൻ്റെ 100 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കംമൂലം ഉപയോഗശൂന്യമായിത്തീർന്നിരുന്നു.
ജില്ലാ ആസ്ഥാനത്തെ ജയില്‍ എന്ന നിലയില്‍ സ്പെഷ്യല്‍ സബ് ജയിലായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ ജയില്‍ 2013ല്‍ ജില്ലാ ജയില്‍ ആയി അപ്ഗ്രേഡ് ചെയ്തുവെങ്കിലും സ്ഥലപരിമിതിമൂലം തുടര്‍വികസനം തടസ്സപ്പെട്ട അവസ്ഥയായിരുന്നു. ജയില്‍ മാറ്റി സ്ഥാപിക്കുവാന്‍ ശ്രമിച്ചുവെങ്കിലും സൗകര്യപ്രദമായ സ്ഥലം ലഭ്യമാകാതെ വന്നു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള പഴയ കെട്ടിടങ്ങളോട് പുതിയ കെട്ടിടം പണിത് കൂട്ടിച്ചേര്‍ക്കുവാന്‍ തീരുമാനിച്ചത്. 5.50 കോടി രൂപ വകയിരുത്തി ഭരണാനുമതി നല്‍കുകയും പൊതുമരാമത്ത് വകുപ്പിനെ നിര്‍മ്മാണ ഏജന്‍സിയായി തീരുമാനിക്കുകയുമായിരുന്നു.
110 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള ശേഷിയാണ് പുതിയ കെട്ടിടത്തിലുള്ളത്. അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിനും സ്ത്രീതടവുകാര്‍ക്കും സൗകര്യമുള്ള വിധമാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിട്ടുള്ളത്.
إرسال تعليق