കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ ഇനി മുതൽ 500 രൂപ പിഴ അടയ്ക്കണം.500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് 5000 രൂപ വരെയാണ് പിഴ തുക ഉയര്‍ത്തിയിട്ടുള്ളത്. ക്വാറന്റൈന്‍, ലോക്ഡൗണ്‍ ലംഘനങ്ങൾ, നിയന്ത്രണം ലംഘിച്ചുള്ള കൂട്ടംകൂടല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ 500 രൂപ പിഴ അടയ്ക്കണം. നേരത്തെ ഇത് 200 രൂപയായിരുന്നു. നിലത്ത് തുപ്പിയാലും 500 രൂപ പിഴ അടയ്ക്കണം. വിവാഹ ചടങ്ങൾക്ക് നിയന്ത്രണം തെറ്റിച്ച് പങ്കെടുത്താൽ പിഴത്തുക 5000 ആകും.കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ട് ദിവസമായി പത്തിന് താഴെയാണ്. ഇത് ഇനിയും കുറച്ച് കൊണ്ടുവരികയാണ് ലക്ഷ്യം. കൂടുതൽ നിയന്ത്രണങ്ങളിലൂടെ മാത്രമേ കോവിഡ് വ്യാപനം കുറയ്ക്കാൻ സാധിയ്ക്കു എന്നതിനാലാണ് സർക്കാർ പിഴ തുക വർധിപ്പിച്ചത്.
إرسال تعليق