തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗ്രാമപഞ്ചായത്തുകളിലെ റിസർവ് പ്രിസൈഡിംഗ് ഓഫീസർമാരുടെയും ഫസ്റ്റ് പോളിംഗ് ഓഫീസർമാരുടെയും പരിശീലന തീയ്യതികളിൽ ക്രമീകരണങ്ങൾ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. റിസർവ് ഡ്യൂട്ടിക്ക് ഉത്തരവ് ലഭിച്ച ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും ഇ-ഡ്രോപ് സൈറ്റിൽ പരിശീലന ക്ലാസിൻ്റെ പുതുക്കിയ ഷെഡ്യൂൾ പരിശോധിച്ചതിനുശേഷം അതിൽ നിർദേശിച്ചിരിക്കുന്ന സ്ഥലം, സമയം, തീയ്യതി എന്നിവ പ്രകാരം ക്ലാസിൽ പങ്കെടുക്കേണ്ടതാണ്.
إرسال تعليق