സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജി; കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്


സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്. നാലാഴ്ചയ്ക്കകം കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് രാജീവ് സഹായ് എൻഡ്‌ലോ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിജിത് അയ്യർ മിശ്രയാണ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി നിലപാട് ആരാഞ്ഞ് കേന്ദ്രസർക്കാരിന് നോട്ടിസ് അയയ്ക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement