ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ ആറ് കമ്പനികളും ഒന്‍പത് സ്റ്റാര്‍ട്ട് അപ്പുകളും പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്ന വാര്‍ത്തകളാണ് വരുന്നത്


കൊവിഡ് പ്രതിസന്ധിയെ ക്രിയാത്മകമായി മറികടന്ന് നമ്മുടെ വ്യവസായ രംഗം കുതിക്കുകയാണ്. കോഴിക്കോടുള്ള  ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ ആറ് കമ്പനികളും ഒന്‍പത് സ്റ്റാര്‍ട്ട് അപ്പുകളും പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്ന വാര്‍ത്തകളാണ് വരുന്നത്.  42 കമ്പനികളും 36 സ്റ്റാര്‍ട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങളാണ് നിലവില്‍ പാര്‍ക്കിലുള്ളത്. പുതിയ സംരംഭങ്ങള്‍ എത്തുന്നതോടെ 48 കമ്പനികളും 45 സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെ ആകെ 93 സ്ഥാപനങ്ങളാകും. സംസ്ഥാനത്ത് സംരംഭം തുടങ്ങാന്‍ വളരെ എളുപ്പമാണെന്നതിനും കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നതിനും തെളിവാണ് പുതിയ സംരംഭങ്ങള്‍. പുതിയ കമ്പനികള്‍ വരുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ 475 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. 
നിലവില്‍ 2046 ജീവനക്കാരാണ്  സൈബര്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്നത്. 27 ലക്ഷം ചതുരശ്ര അടിയിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.  
കൊവിഡ് കാലത്തും നിരവധി സംരംഭങ്ങളാണ് സംസ്ഥാനത്ത് വിവിധ മേഖലയില്‍ തുടങ്ങിയത്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് വലിയ വളര്‍ച്ചയുണ്ടായി. പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസായ ഭദ്രതാ പാക്കേജ് ഏറെ സഹായമായി. കിന്‍ഫ്രക്ക് കീഴിലെ പാര്‍ക്കുകളിലും നിരവധി സംരംഭകര്‍ നിക്ഷേപവുമായി മുന്നോട്ടുവന്നു. 61282 യൂണിറ്റുകള്‍ ഈ സര്‍ക്കാര്‍ കാലത്ത് എംഎസ്എംഇ മേഖലയിലുണ്ടായി. ഒപ്പം 5700 കോടിയുടെ നിക്ഷേപവും 2,14,585 തൊഴിലും സംസ്ഥാനത്തുണ്ടായി. സംരംഭം ആരംഭിക്കാനുള്ള നടപടികള്‍ ലളിതമാക്കിയത് വ്യവസായ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി.

Post a Comment

أحدث أقدم

Join Whatsapp

Advertisement