വികസനത്തിന്റെ പുതിയ പാതയിലാണ് ആലപ്പുഴ കോമളപുരം സ്പിന്നിംഗ് & വീവിംഗ് മില്‍സ്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരളാ സ്പിന്നേഴ്സ് പ്രതിസന്ധിമൂലം 2003 ലാണ് അടച്ചുപൂട്ടുന്നത്. 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമംമൂലം സ്ഥാപനം ഏറ്റെടുക്കുകയും ബാധ്യതകള്‍ തീര്‍ത്ത് കോമളപുരം സ്പിന്നിംഗ് & വീവിംഗ് മില്‍സ് എന്ന പേരില്‍ നടത്തിപ്പിന് കേരളാ സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന് കൈമാറുകയും ചെയ്തു. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് കോമളപുരം മില്ലില്‍ പുതിയ യന്ത്രങ്ങളും മറ്റും സ്ഥാപിച്ചു. എന്നാല്‍ മില്‍ വീണ്ടും വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടരാന്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടി വന്നു. 2016 ജൂണിലാണ് കോമളപുരത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലും അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോമായ ഓവര്‍ക്കോട്ട് നിര്‍മ്മിക്കുന്നതിനും കെഎസ്ടിസിയുടെ ജനതാ മാസ്‌ക് നിര്‍മ്മാണത്തിലുമെല്ലാം സ്ഥാപനം പങ്ക് വഹിച്ചു.
10.35 കോടി രൂപ ചെലവില്‍ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 18,240 സ്പിന്‍ഡിലുകളും 20 എയര്‍ ജെറ്റ് തറികളും പ്രവര്‍ത്തന സജ്ജമാക്കി. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുെട നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവായ നോണ്‍ വോവന്‍ ഫാബ്രികിന്റെ ഉല്‍പ്പാദനത്തിനായി 33.5 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കുന്നുണ്ട്. 5000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ഫാക്ടറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ നിര്‍വഹിക്കും. സുരക്ഷാ മാസ്‌കിന്റെ ലോഞ്ചിംഗും നാളെ നടക്കുന്നുണ്ട്. കോമളപുരം മില്ലിന് പുറമെ പിണറായിയിലെ ഹൈടെക് വീവിംഗ് മില്ലില്‍ നിന്നും നെയ്‌തെടുത്ത തുണികളും സുരക്ഷാ മസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ആന്റി മൈക്രോബിയല്‍ ട്രീറ്റ്‌മെന്റുകള്‍ നടത്തി പ്രത്യേകം തയ്യാറാക്കുന്നതാണ് ഇത്തരം മാസ്‌ക്കുകള്‍. വൈറസിനേയും ബാക്റ്റീരിയകളേയും തടയുവാനും അവയെ നിര്‍വീ ര്യമാക്കുവാനുള്ള ശക്തി ഇവയ്ക്ക് ഉണ്ട്. കഴുകി വീണ്ടും ഇരുപത് പ്രാവശ്യം വരെ ഉപയോഗിക്കാം എതാണ് ഇവയുടെ പ്രത്യേകത.
إرسال تعليق