യുവതിയോട് ഫോണിൽ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസ്; ജാമ്യം തേടി വിനായകൻ കോടതിയിൽ




യുവതിയോട് അശ്ലീല പരാമർശം നടത്തിയ കേസിൽ നടൻ വിനായകൻ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി. കേസിൽ ജാമ്യം എടുക്കാനാണ് വിനായകൻ ഹാജരായത്. പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിന് കൽപ്പറ്റ പൊലീസാണ് വിനായകനെതിരെ കേസെടുത്തത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംഭവം. വയനാട്ടിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാൻ വിളിച്ചപ്പോൾ വിനായകൻ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കും വിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്.

നടൻ തെറ്റ് സമ്മതിച്ചെന്ന് കൽപറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. ഫോണിലൂടെയുള്ള സംഭാഷണമായതിനാൽ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനു ശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement