പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണിന് 71.25 കോടി രൂപയുടെ പ്രതിരോധ ഓര്‍ഡറുകള്‍ ലഭിച്ചു. അരൂരിലുള്ള കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലാണ് ഓര്‍ഡറുകള്‍ നടപ്പാക്കുക.. കപ്പല്‍ തകര്‍ക്കുവാന്‍ ശേഷിയുള്ള ഉഗ്രബോംബുകളായ ടോര്‍പിഡോ കണ്ടെത്തുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള അഡ്വാന്‍സ്ഡ് ടോര്‍പിഡോ ഡിഫന്‍സ് സിസ്റ്റംസ് (എടിഡിഎസ്) മായി ബന്ധപ്പെട്ടാണ് പ്രധാന ഓര്‍ഡര്‍ ലഭിച്ചത്. എടിഡിഎസ് മാരീച് ടോവ്ഡ് അറേ സിസ്റ്റത്തിന്റെ ഫാബ്രിക്കേഷന്‍, അസംബ്ലിങ്, ടെസ്റ്റിങ് എന്നിവയ്ക്കും എടിഡിഎസിന്റെ കടലില്‍ നിക്ഷേപിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണത്തിനുമായി 56.29 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചു. എടിഡിഎസിന്റെ സിസ്റ്റം ഇന്റഗ്രേറ്ററായ ബാംഗ്ലൂര്‍ ആസ്ഥാനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ നിന്നുമാണ് കെല്‍ട്രോണിന് ഈ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രാഫിക് ലോബോറട്ടറി ( എന്‍ പി ഒ എല്‍) ല്‍ നിന്നും 14.97 കോടി രൂപയുടെ ഓര്‍ഡറും കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്. നാവികസേനയ്ക്ക് വേണ്ടിയിട്ടുള്ള വിവിധ ഡിഫന്‍സ് ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ഓര്‍ഡര്‍.

إرسال تعليق