മൂന്നുമാസം കൊണ്ട് പാലം പൊളിക്കാനായിരുന്നു ശ്രമം. എന്നാല്‍ സെപ്റ്റംബര്‍ 28ന് തുടങ്ങിവച്ച പൊളിക്കല്‍ ജോലികള്‍ രണ്ടുമാസംകൊണ്ട് തീര്‍‌ത്തു




കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിക്കല്‍ പൂര്‍ത്തിയായി. രണ്ട് മാസം കൊണ്ട് മൂന്നുകോടിയില്‍പരം രൂപ ചെലവിട്ടാണ് പാലം പൊളിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഗര്‍ഡറുകള്‍ സ്ഥാപിക്കും. അടുത്ത ജൂണിനുള്ളില്‍ പുതിയ പാലം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.
മൂന്നുമാസം കൊണ്ട് പാലം പൊളിക്കാനായിരുന്നു ശ്രമം. എന്നാല്‍ സെപ്്റ്റംബര്‍ 28ന് തുടങ്ങിവച്ച പൊളിക്കല്‍ ജോലികള്‍ രണ്ടുമാസംകൊണ്ട് തീര്‍‌ത്തു.
ആദ്യഘട്ടത്തില്‍ നാല് സ്പാനുകളാണ് സ്ഥാപിക്കുക. ഇതിനായി മുട്ടം യാര്‍ഡില്‍ പണിപൂര്‍ത്തിയായ 24 ഗര്‍ഡറുകള്‍ എത്തിക്കും. ആകെയുള്ള പത്തൊമ്പത് സ്പാനുകളില്‍ പതിനേഴെണ്ണവും പുനര്‍മിക്കണം. 102 ഗര്‍ഡറുകളാണ് പുതിയതായി സ്ഥാപിക്കേണ്ടത്. മുപ്പത് പ്രീസ്ട്രെസ്ഡ് ഗര്‍ഡറുകളുടെ നിര്‍മാണമാണ് മുട്ടം യാര്‍ഡില്‍ പൂര്‍ത്തിയായത്. തൂണുകള്‍ ബലപ്പെടുത്തി പിയര്‍ ക്യാപുകളുടെ പുനര്‍നിര്‍മാണം തുടരുകയാണ്. ഗര്‍ഡറുകള്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്യാന്‍ പതിനഞ്ച് ദിവസമെങ്കിലും വേണ്ടിവരും. ഡി.എം.ആര്‍.സിയും ഊരാളുങ്കല്‍‌ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും ചേര്‍ന്നാണ് നിര്‍മാണ പ്രവൃത്തികള്‍ തുടരുന്നത്. അഴിമതിയിലും കെടുകാര്യസ്ഥതയിലും പൊളിക്കേണ്ടിവന്ന പാലം തദ്ദേശതിരഞ്ഞെടുപ്പിലും വിഷയമാകുമ്പോള്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ പാലം യാഥാര്‍ഥ്യമാക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെയും തീവ്രശ്രമം.

Post a Comment

أحدث أقدم

Join Whatsapp

Advertisement