തലശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സംഘർഷസാധ്യത ഒഴിവാക്കാൻ ബോംബു സ്ക്വാഡിൻ്റെ സഹായത്തോടെ തലശ്ശേരി പോലീസ് റെയ്ഡ് തുടരുന്നു. ഇന്ന് രാവിലെ മുതൽ ഇല്ലത്ത് താഴ, പുല്ലമ്പിൽ താഴ ഭാഗങ്ങളിൽ നടത്തിയ തിരച്ചലിൽ കുറ്റിക്കാട്ടിൽ ഒളിച്ചു സൂക്ഷിച്ച രണ്ട് ബോംബുകൾ കണ്ടെത്തി, ഒരു നാടൻ ബോംബും ഒരു സ്റ്റീൽ ബോംബുമാണ് കണ്ടെടുത്തത്.ഇവ അടുത്ത നാളുകളിൽ നിർമ്മിച്ചതാണെന്ന് പോലീസ് സൂചിപ്പിച്ചു, ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന സ്ഥലം പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.കഴിഞ്ഞ ദിവസം ന്യൂ മാഹി പോലീസ് പരിധിയിലെ മാടപ്പീടികക്കടുത്ത് നിന്നും രണ്ട് വാളുകൾ കണ്ടെത്തിയിരുന്നു.
إرسال تعليق