കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ മനുഷ്യ ശരീരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വൈറസിന്റെ പുതിയ വകഭേദങ്ങൾ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ചു പഠനം നടത്തുന്ന പ്രമുഖ ജനിതക ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരി. വ്യാപനത്തിന്റെ തുടക്കത്തിൽ വൈറസിന്റെ എൽ വകഭേദം അധികം വ്യാപിച്ചില്ല. രണ്ടാമത്തെ എസ് വകഭേദവും ജിഎച്ചും അത്ര രൂക്ഷമായില്ല. എന്നാൽ ജി വകഭേദം വ്യാപിച്ചു. ജിആർ എന്ന തീവ്ര വകഭേദമാണ് ഇപ്പോൾ രാജ്യത്തുളളത്. ഒരിക്കൽ രോഗം വന്നവരിൽ വീണ്ടും വരില്ലെന്ന ആദ്യനിഗമനങ്ങൾ മാറുകയാണ്.
രോഗവ്യാപനത്തിന്റെ അടുത്തഘട്ടം എന്തായിരിക്കുമെന്നു പറയാനാകാത്ത സ്ഥിതിയുണ്ട്. അതിനാൽ വൈറസിനെയും വ്യാപനത്തെയും കുറിച്ച് മുൻവിധി വേണ്ട. കോവിഡിന്റെ കാര്യത്തിൽ തുടക്കം മുതലുളള അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസം കേരളത്തിന് കൂടുതൽ അപകടം ഉണ്ടാക്കിയേക്കും. നമ്മുടെ കണക്കനുസരിച്ചല്ല, അതിന്റെ സ്വാഭാവിക ഗതിയിലാണ് വൈറസ് സഞ്ചരിക്കുകയെന്ന ശാസ്ത്രീയ വസ്തുത മറക്കരുത്. വ്യാപനം അതീതീവ്രമായിട്ടും അതൊന്നും പ്രശ്നമല്ലെന്ന രീതിയിലുള്ള സംസ്ഥാനത്തെ ജീവിതം ദുരന്തം ഇരട്ടിയാക്കും. കേരളത്തിൽ രോഗത്തോടും രോഗികളോടും പ്രകടിപ്പിക്കുന്ന ഭയം പ്രതിരോധ നടപടികളുടെ കാര്യത്തിൽ കാണുന്നില്ല.
സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 15 % കടന്നത് അപകടാവസ്ഥയുടെ സൂചനയാണ്. ഏറിയും കുറഞ്ഞും രോഗികളുണ്ടാകും. പ്രതിരോധ സംവിധാനങ്ങൾ താറുമാറാകാം. അങ്ങനെ വന്നാൽ മരണനിരക്കും ഉയർന്നേക്കാം. വൈറസ് ബാധയ്ക്ക് അടിയന്തര പരിഹാരമില്ലെന്ന് മനസിലാക്കണം– ഹൈദരാബാദിലുള്ള ഷോബി പറഞ്ഞു. രോഗം ഭേദമായവർക്കുതന്നെ വീണ്ടും മൂന്നു തവണ കോവിഡ് ബാധിച്ച കേസുകൾ ഒറ്റപ്പെട്ടതെങ്കിലും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. എല്ലാം തുറന്നുകൊടുത്ത ബ്രിട്ടൻ ട്രിപ്പിൾ ലോക്ഡൗണിലേക്കു പോകുന്നു. രണ്ടാം വരവ് അതിതീവ്രമാകുമെന്നാണ് നിലവിലെ നിഗമനം. മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ മരണനിരക്ക് കുറവാണെന്നത് ആശ്വാസമാണ്.
____________________________________
_കൂടുതൽ കണ്ണൂർ വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..🪀_
https://chat.whatsapp.com/CicQd88rrOf1hfSqN3QfGO
إرسال تعليق