കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഇന്ന് നിലവിൽ വരും. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റെ തീരത്താണ് സർവ്വകലാശാലയുടെ താത്കാലിക ആസ്ഥാനമന്ദിരം. വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകലാശാല ഉദ്ഘാടനം ചെയ്യും.
അനൗപചാരിക വിദ്യാഭ്യാസത്തിൻ്റെ പ്രയോക്താവായ ശ്രീനാരായണഗുരുവിൻ്റെ പേരിലാണ് കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല പ്രവർത്തനമാരംഭിക്കുന്നത്. ഇതോടെ കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ എന്നീ സർവ്വകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി അവസാനിപ്പിച്ച് ഇവിടേക്ക് മാറും. ഈ സർവകലാശാലയുടെ വിദൂര പഠന കേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ മേഖല കേന്ദ്രങ്ങളാക്കി മാറ്റും. നിലവിൽ വിദൂര പഠനം നടത്തുന്നവർക്ക് അവിടെത്തന്നെ പഠനം പൂർത്തിയാക്കാം.
إرسال تعليق