മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം ആയിരം പേർക്ക് തീർത്ഥാടനത്തിന് അനുമതി




മണ്ഡലം മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ പ്രതിദിനം ആയിരം പേർക്ക് ദർശനം അനുവദിക്കും. വാരാന്ത്യങ്ങളിൽ രണ്ടായിരം പേരെ അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. വെർച്വൽ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക.

അതേസമയം, പ്രവേശനത്തിന് അനുമതി നൽകുന്നവരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. സ്ഥിതി വിലയിരുത്തിയ ശേഷം പരിഗണിക്കാമെന്നാണ് തീരുമാനം.

Post a Comment

أحدث أقدم

Join Whatsapp

Advertisement