കുറ്റിപ്പുറത്ത് കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സംയോജിത പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണ കേന്ദ്രം ഒരുങ്ങുന്നു.


കുറ്റിപ്പുറത്ത് കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സംയോജിത പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണ കേന്ദ്രം തുടങ്ങുകയാണ്. കേരള പുനര്‍ നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  രണ്ട് കോടി രൂപ ചെലവിലാണ് സംസ്‌കരണ കേന്ദ്രം നിര്‍മ്മിക്കുന്നത്. കിന്‍ഫ്രാ പാര്‍ക്കില്‍ ക്ലീന്‍ കേരളാ കമ്പനിക്ക് അനുവദിച്ച സ്ഥലത്താണ് നിര്‍മ്മാണം. പ്രതിദിനം അഞ്ച് മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിന് ശേഷിയുള്ളതാണ് കേന്ദ്രം. പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അറുപതോളം പേര്‍ക്ക് നേരിട്ടും നൂറിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement