നവരാത്രി ആഘോഷം : ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും പ്രത്യേക കെഎസ്‌ആർടിസി സർവീസ്



   *സർവീസുകൾ ബുധനാഴ്ച മുതൽ നവംബർ 3 വരെ*

       മഹാനവമി, വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ചമുതൽ നവംബർ മൂന്നുവരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക്‌ കെഎസ്‌ആർടിസി 32 പ്രത്യേക സർവീസ്‌ നടത്തും. സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽനിന്ന്‌ രാവിലെ 7.30മുതൽ രാത്രി എട്ടുവരെ ബംഗളൂരുവിലേക്കും രാവിലെ പത്ത്‌ മുതൽ രാത്രി 11വരെ തിരികെയും ബസുണ്ടാകും. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "എന്റെ കെഎസ്‌ആർടിസി' മൊബൈൽ ആപ്പിലൂടെയും ബുക്ക്‌ ചെയ്യാം.
കെഎസ്‌ആർടിസിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ ബസുകളുടെ സമയവും പോകുന്ന വഴിയും ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക് 8129562972 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടാം. ഫോൺ: 0471- 2463799, 9447071021. വെബ്സൈറ്റ് : www.keralartc.com.

Post a Comment

أحدث أقدم

Join Whatsapp

Advertisement