ചോമ്പാൽ ഹാർബർ കർശന നിയന്ത്രണങ്ങളോടെ പ്രവർത്തനം ആരംഭിച്ചു




കോവിഡ് രോഗികൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ചോമ്പാൽ ഹാർബർ കർശന നിയന്ത്രണങ്ങളോടെ പ്രവർത്തനം ആരംഭിച്ചു.
ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥൻമാരും, ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റി ഭാരാവാഹികളും ഹാർബറിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോവിഡ് ടെസ്റ്റിൽ നെഗറ്റീവായവരെ മാത്രമേ ഹാർബറിൽ പ്രവേശിപ്പിക്കുകയുള്ളു.50% തൊഴിലാളികൾ മാത്രമേ തൊഴിൽ ചെയ്യാവു, തോണിയിൽ മത്സ്യം കൊണ്ട് വരുന്ന സ്ഥലത്ത് പുറത്ത് നിന്ന് ആളുകളെ പ്രവേശിപ്പിക്കില്ല, പാസ് ഉള്ളവരെ മാത്രമേ ഇവിടെ പ്രവേശിക്കാൻ അനുവദിക്കുകയുള്ളു.പൊതു ജനങ്ങളെ ഹാർബറിൽ ഒരു കാരണവശാലും പ്രവേശിപ്പിക്കുകയില്ല, ഹാർബർ മാനേജ്മെൻറ് സൊസൈറ്റി നൽകുന്ന പാസ്സ് ഉള്ളവരെ മാത്രമേ ഹാർബറിൽ പ്രവേശിപ്പിക്കുകയുള്ളു. അല്ലാത്തവരെ കണ്ടാൽ കേസ് എടുക്കുന്നതാണ്. എല്ലാ ദിവസവും ഹാർബർ സൊസെറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കണം, ഹാർബറിൽ സഞ്ചരിക്കുന്ന എനൗൺസ്മെൻ്റ് സംവിധാനം ഏർപ്പെടുത്തി.ഹാർബറിൽ പ്രവേശിക്കുന്നവർ നിർബന്ധമായും ടൂലെയർ മാസ്ക്ക് ധരിക്കണം, കൃത്യമായി മാസ്ക്ക്    ധരിക്കാതെ പ്രവേശിക്കുന്നവർക്കെതിരെ കേസ് എടുക്കുന്നതാണ്. ചോമ്പാൽ പോലീസിൻ്റെ നേതൃത്വത്തിൽ കനത്ത സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്.ഹാർബറിൽ സാമൂഹിക അകലം പാലിക്കാതെ ആരും തന്നെ ജോലി ചെയ്യാൻ പാടുള്ളതല്ലാ, ലേലം ചെയ്യുന്ന സ്ഥലം ഹാർബർ മാനേജ്മെൻറ് ഭാരാവാഹികൾ മോണിറ്റർ ചെയ്യുന്നതാണ്. ഹാർബർ പ്രവർത്തനം പരിശോധിക്കുന്നതിന് പഞ്ചായത്ത് പ്രസിഡണ്ട്.വി.പി. ജയൻ, സെക്ടറൽ ഓഫീസർ കെ.കൃഷ്ണകുമാർ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, പോലിസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് കുമാർ, മെംബർ കെ.ലീല, SI എം.അബ്ദുൽ സലാം,ERT അംഗം രഞ്ചിത്ത് ചോമ്പാല, ഹാർബർ സൊസൈറ്റി ഭാരവാഹികൾ എന്നിവർ  ഹാർബറിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. അടുത്ത ദിവസങ്ങളിലും കർശന നിയന്ത്രണങ്ങൾ ഹാർബറിൽ ഉണ്ടാകുന്നതാണ്

Post a Comment

أحدث أقدم

Join Whatsapp

Advertisement