സംസ്ഥാനത്തെ വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് ഉണര്‍വേകി, കണ്ണൂരില്‍ വിപുലമായ ടെക്സ്റ്റയില്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് യൂണിറ്റ് ഒരുങ്ങുന്നു


നാടുകാണിയിലെ കിന്‍ഫ്രയിലാണ് 25.55 കോടി ചെലവില്‍ പദ്ധതി തയ്യാറാകുന്നത്. ശിലാസ്ഥാപനം നാളെ നിര്‍വഹിക്കും. ടെക്സ്റ്റൈല്‍ മേഖലയ്ക്ക് അത്യാവശ്യമായ നൂലും തുണിയും ഡൈ ചെയ്യുന്നതിനുള്ള യൂണിറ്റും, ആധുനിക രീതിയിലുള്ള ഡിജിറ്റല്‍ പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ സജ്ജമാക്കും. ഏത് തരം തുണികളും പ്രോസസ് ചെയ്യാവുന്ന, എത്ര നിറങ്ങള്‍ ഉപയോഗിച്ചും മിഴിവാര്‍ന്ന പ്രിന്റിംഗും ഡിസൈനിംഗും സാധ്യമാകുന്ന സംവിധാനമാണ് നാടുകാണിയില്‍ തയ്യാറാക്കുക.  ആദ്യ ഘട്ടമെന്ന നിലയില്‍ ഡിജിറ്റല്‍ പ്രിന്റിംഗ് മെഷീന്‍ ഈ വര്‍ഷം അവസാനത്തോടെ സ്ഥാപിക്കാനാണ് ശ്രമം. കേരളത്തില്‍ കൈത്തറി, പവര്‍ലൂം മേഖലകള്‍ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. 180 പേര്‍ക്ക് നേരിട്ടും, 300 ഓളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഡൈയിംഗ്, പ്രിന്റിംഗ്, ഫിനിഷിംഗ് ജോലികള്‍ക്കായി മറ്റ്  സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം.

Post a Comment

أحدث أقدم

Join Whatsapp

Advertisement