ഉളിക്കൽ: നുച്യാട് പുഴയില്‍ യുവതിയും രണ്ട് കുട്ടികളും ഒഴുക്കിൽപെട്ട സംഭവത്തിൽ കാണാതായ കുട്ടിയെ രണ്ടാം ദിവസവും കണ്ടെത്താന്‍ കഴിഞ്ഞില്ല . ഈ സാഹചര്യത്തിൽ നേവിയുടെയും, തദ്ദേശീയരായ മുങ്ങൽ വിദഗ്ധരുടെയും സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണാധികാരികളോട് സ്ഥലം എം എൽ എ . കെ സി ജോസഫ് ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ഒരു നാടിന്റെ മുഴുവൻ നൊമ്പരമായി കൊണ്ട് യുവതിയും മകനും സഹോദരന്റെ മകനും നുച്ചിയാട് പുഴയിൽ ഒഴുക്കിൽ പെട്ടത്. തുടർന്ന് നാട്ടുകാരുടെയും മുങ്ങൽ വിദഗ്ദ്ധരുടെയും നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ യുവതിയെയും സഹോദരന്റെ മകനെയും കണ്ടെത്താനായെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. പോലീസിന്റെയും ഫയര്ഫോഴ്സിന്റെയും നേത്രത്വത്തിൽ നാട്ടുകാരടക്കമുള്ളവർ കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ ഇന്നലെയും ഇന്നുമായി തുടർന്നെങ്കിലും ഇത് വരെയും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെയാണ് എംഎൽഎ ഇടപെട്ട് നേവിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്കായുള്ള തിരച്ചിൽ നാളെയും തുടരും
إرسال تعليق