പാലക്കാട് നെല്ലായ ഗ്രാമ പഞ്ചായത്തിലെ മാരായമംഗലം സ്‌കൂളില്‍ ആധുനിക സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ചിരിക്കുന്നു.


പാലക്കാട് നെല്ലായ ഗ്രാമ പഞ്ചായത്തിലെ മാരായമംഗലം സ്‌കൂളില്‍ ആധുനിക സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ചിരിക്കുന്നു.  ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 1.26 കോടി രൂപ ചെലവില്‍ രാജ്യാന്തര നിലവാരത്തിലാണ്   ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മ്മിച്ചിരിക്കുന്നത്.  62 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയിലുമാണ് മാരായമംഗലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ കോര്‍ട്ട് ഒരുക്കിയത്. കാല്‍പ്പന്തുകളിയ്ക്ക് പേരുകേട്ട നെല്ലായയില്‍ ഉയര്‍ന്ന സ്റ്റേഡിയം നാടിന്റെ കായികക്കുതിപ്പിന് ആക്കം കൂട്ടും. സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന കായിക വകുപ്പിനും സര്‍ക്കാരിനും വലിയ പിന്തുണയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് നല്‍കുന്നത്. നെല്ലായ, കുലുക്കല്ലൂര്‍ പഞ്ചായത്തിലെ താരങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാനാകും വിധം ഒരുക്കിയ കളിസ്ഥലം പുതിയ കായിക സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കും. ഒപ്പം ഉയര്‍ന്നുവരുന്ന താരങ്ങള്‍ക്കുള്ള വലിയ പ്രോത്സാഹനവുമാകും. ഈ വര്‍ഷം ജനുവരിയില്‍ ശിലാസ്ഥാപനം നടത്തിയ പദ്ധതി വളരെ വേഗത്തില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തികരിച്ച് നാടിന് സമര്‍പ്പിച്ചത് വലിയ മാതൃകയാണ്. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍. കഴിഞ്ഞ മാസം പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ കായിക വകുപ്പ് ഒരുക്കിയ സ്റ്റേഡിയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. ഈ സര്‍ക്കാരിന് കീഴില്‍  നാടാകെ കളിക്കളങ്ങള്‍ നിറയുകയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement