ആന്റിജൻ ടെസ്റ്റും ആർ ടി പി സി ആർ ടെസ്റ്റും ഒന്നാണോ? കോവിഡ്‌ ടെസ്റ്റുകളെ കുറിച്ച്‌ അറിയണ്ടേ?



3 തരം ടെസ്റ്റുകളാണ് ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കുന്നത്. 

‌ആന്റിജൻ ടെസ്റ്റ് : തൊണ്ടയിലെയോ മൂക്കിലെയോ സ്രവമെടുത്ത് പരിശോധിക്കുന്നു. പരിശോധനാസ്ഥലത്ത് വച്ചു തന്നെ അരമണിക്കൂറിൽ ഫലം അറിയാം. ടെസ്റ്റ് പോസിറ്റീവ് ആയാൽ ക്വാറന്റൈൻ സെന്ററിലേയ്ക്ക് ... 

‌‌RT-PCR ടെസ്റ്റ്: തൊണ്ടയിലെയോ മൂക്കിലെയോ സ്രവമെടുത്തു അംഗീകൃത ലാബുകളിൽ പരിശോധിക്കുന്നു. 24 മണിക്കൂറിൽ ഫലമറിയാം. പോസിറ്റീവ് ആയാൽ ക്വാറന്റൈൻ സെന്ററിലേക്ക്. 

‌‌ആന്റിബോഡി ടെസ്റ്റ്:  5ml രക്തമെടുത്ത് പരിശോധിക്കുന്നു. 20 മിനിറ്റിൽ ഫലം അറിയാം.  വൈറസ് ശരീരത്തിൽ ഉണ്ടെങ്കിൽ IgM പോസിറ്റീവ് റിസൾട്ട് തരുന്നു. രോഗവ്യാപന ശേഷിയുണ്ട് എന്ന് അനുമാനിക്കാം.  IgG ടെസ്റ്റ് ആണ് പോസിറ്റീവ് എങ്കിൽ രോഗം വന്നു പോയിരിക്കുന്നു എന്ന് മനസ്സിലാക്കാം. 
ഈ മൂന്ന് ടെസ്‌റ്റുകളാണ് ഇപ്പോൾ കോവിഡ്‌ രോഗം തിരിച്ചറിയാൻ വേണ്ടി കേരളത്തിൽ ഉപയോഗിക്കുന്നത്. 

Post a Comment

أحدث أقدم

Join Whatsapp

Advertisement