3 തരം ടെസ്റ്റുകളാണ് ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കുന്നത്.
ആന്റിജൻ ടെസ്റ്റ് : തൊണ്ടയിലെയോ മൂക്കിലെയോ സ്രവമെടുത്ത് പരിശോധിക്കുന്നു. പരിശോധനാസ്ഥലത്ത് വച്ചു തന്നെ അരമണിക്കൂറിൽ ഫലം അറിയാം. ടെസ്റ്റ് പോസിറ്റീവ് ആയാൽ ക്വാറന്റൈൻ സെന്ററിലേയ്ക്ക് ...
RT-PCR ടെസ്റ്റ്: തൊണ്ടയിലെയോ മൂക്കിലെയോ സ്രവമെടുത്തു അംഗീകൃത ലാബുകളിൽ പരിശോധിക്കുന്നു. 24 മണിക്കൂറിൽ ഫലമറിയാം. പോസിറ്റീവ് ആയാൽ ക്വാറന്റൈൻ സെന്ററിലേക്ക്.
ആന്റിബോഡി ടെസ്റ്റ്: 5ml രക്തമെടുത്ത് പരിശോധിക്കുന്നു. 20 മിനിറ്റിൽ ഫലം അറിയാം. വൈറസ് ശരീരത്തിൽ ഉണ്ടെങ്കിൽ IgM പോസിറ്റീവ് റിസൾട്ട് തരുന്നു. രോഗവ്യാപന ശേഷിയുണ്ട് എന്ന് അനുമാനിക്കാം. IgG ടെസ്റ്റ് ആണ് പോസിറ്റീവ് എങ്കിൽ രോഗം വന്നു പോയിരിക്കുന്നു എന്ന് മനസ്സിലാക്കാം.
ഈ മൂന്ന് ടെസ്‌റ്റുകളാണ് ഇപ്പോൾ കോവിഡ് രോഗം തിരിച്ചറിയാൻ വേണ്ടി കേരളത്തിൽ ഉപയോഗിക്കുന്നത്.
Post a Comment