കണ്ണൂര്‍ :ജില്ലയില്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡില്‍ നിരവധി പേര്‍ പിടിയില്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ കണ്ടെത്താനായി നടത്തിയ റെയ്ഡില്‍ കണ്ണൂര്‍ ജില്ലയില്‍ 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ തുളിച്ചേരി സ്വദേശിയായ സുജിത്തിനെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്നും ഇത്തരം വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വീഡിയോ ഡൗണ്‍ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത്തരം വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക വിഭാഗം തന്നെ നിലവില്‍ ഉണ്ട്.
إرسال تعليق