കണ്ണൂര്‍ പയ്യന്നൂരില്‍ ടിവി പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടുത്തം


കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ ടിവി പൊട്ടിത്തെറിച്ചു. പുളുക്കൂല്‍ നാരായണന്റെ വീട്ടിലാണ് സംഭവം. വീട് കത്തി നശിച്ചു. ഉച്ചയോടെ കുട്ടികള്‍ ടിവി കണ്ടുകൊണ്ടിരിക്കെയാണ് സംഭവം. ആര്‍ക്കും അപകടത്തില്‍ പരുക്കില്ല. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് തീ അണച്ചത്.
ടിവിയില്‍ നിന്ന് പുക ഉയര്‍ന്നതോടെ കുട്ടികള്‍ പുറത്തേക്ക് ഭയന്ന് ഓടി. പുറത്ത് എത്തിയതും ടിവി പൊട്ടിത്തെറിച്ചതും ഒപ്പമായിരുന്നുവെന്നും വിവരം. പൊട്ടിത്തെറിയോടൊപ്പം വലിയ ശബ്ദവുമുണ്ടായി. വീട്ടിലും ചുറ്റുപാടും തീ പടര്‍ന്നുപിടിച്ചു. വൈദ്യുത ബന്ധം വിച്ഛേദിച്ചാണ് തീ അണച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement