എൻജിനീയറിങ് കോളേജിൽ എം.ബി.എ കോഴ്സ് ആരംഭിക്കുന്നു

തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളേജിലെ എം.ബി.എ കോഴ്സ് തുടങ്ങുന്നു. കുസാറ്റിന് കീഴിൽ പ്രത്യേകം സെന്ററായാണ് കോഴ്സ് തുടങ്ങുക. സർക്കാരിനെയും എ.ഐ.സി.ടി. ഇയുടെയും അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. 2020 21 വർഷം നവംബറിൽ കോഴ്സ് തുടങ്ങും. പ്രവേശന നടപടി ഉടൻ തുടങ്ങും.ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും. 3 എൻജിനീയറിങ് ശാഖകളുമായി രണ്ടായിരത്തിലാണ് തലശ്ശേരി എൻജിനീയറിങ് കോളേജ് പ്രവർത്തനം തുടങ്ങിയത്. നിലവിൽ 6 ബി. ടെക്, രണ്ട് എം.ടെക്, പി. എച്ച്. ഡി കോഴ്സുകളാണുള്ളത്.

കോവിഡ് ബാധിതരായതുകൊണ്ടോ, താമസസ്ഥലം കണ്ടെയ്ൻമെന്റ് മേഖലയായതുകൊണ്ടോ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ കഴിയാതവർക്ക് ഈ മാസം 14ന് വീണ്ടും പരീക്ഷ നടത്തും. സോളിസിറ്റർ ജനറൽ തുഷാർ മേത്ത യുടെ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ തീരുമാനം. ഫലം 16 പ്രസിദ്ധീകരിക്കുമെന്നും മേത്ത അറിയിച്ചു. സെപ്റ്റംബർ 13 നായിരുന്നു രാജ്യവ്യാപകമായി നീറ്റ് നടന്നത് രജിസ്റ്റർ ചെയ്ത 15.97ലക്ഷം പേരിൽ 88 ശതമാനവും എഴുതി. കോവിഡ് ബാധിച്ചവരെയും കണ്ടെയ്ൻമെന്റ് മേഖലയിലുള്ളവരെയും എഴുതാൻ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അവർക്കായി പ്രത്യേക പരീക്ഷ നടത്തുന്നത്. കോവിഡ് ബാധിക്കുകയോ രോഗലക്ഷണമുണ്ടാവുകയോ ചെയ്തതിനാൽ ക്ലാറ്റ് എഴുതാൻ അനുവദിക്കാതിരുന്ന 3 വിദ്യാർഥികളും സപ്ലിമെന്ററി പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്തെ ലോ കോളേജുകളിലെ ബിരുദ ബിരുദാനന്തര പ്രവേശനത്തിനുള്ള ക്ലാറ്റ് സെപ്റ്റംബർ 28നാണ് നടന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement