തുര്‍ക്കിയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്: ഇതുവരെ നാല്‌ മരണം റിപ്പോർട്ട്‌ ചെയ്തു


തുര്‍ക്കിയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം തുര്‍ക്കിയിലെ ഈജിയന്‍ തീരമേഖലയിലാണ് ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് ഇസ്മീര്‍ നഗരത്തില്‍ ബഹുനിലക്കെട്ടിടങ്ങളടക്കം നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. നാലുപേര്‍ മരിച്ചെന്നും 120 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഈജിയന്‍ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശ നഗരങ്ങളില്‍ കടല്‍വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈജിയന്‍ കടലിലെ ദ്വീപായ സാമൊസില്‍ അടക്കം സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇസ്മീറില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement