നൂഡിൽസ് ഇഷ്ടമുള്ളവർക്ക് തൊഴിലവസരം; ചീഫ് നൂഡിൽ ഓഫിസറെ കാത്തിരിക്കുന്നത് ഏഴ് ലക്ഷം രൂപ


അന്താരാഷ്ട്ര നൂഡിൽസ് ബ്രാൻഡായ ടോപ് രാമൻ ചീഫ് നൂഡിൽ ഓഫിസറെ തേടുന്നു. കമ്പനി നിർമിക്കുന്ന പുതിയ നൂഡിൽ സൂപ്പ് റെസിപ്പികൾ രുചിച്ച് നോക്കി ഡെവലപ് ചെയ്യാനാണ് നൂഡിൽ ഓഫിസറെ തേടുന്നത്.
ചെയ്യണ്ടേതെന്ത് ?

ആദ്യം ടോപ് രാമൻ കോണ്ടെസ്റ്റിൽ പങ്കെടുക്കണം. ഇതിനായി ടോപ് രാമൻ നൂഡിൽസ് ഉപയോഗിച്ച് ഉണ്ടാക്കി സ്വന്തം റെസിപ്പികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കണം. പോസ്റ്റിൽ ഒറിജിനൽ ടോപ് രാമൻ എന്ന പേജ് ടാഗ് ചെയ്യണം.
ഒപ്പം #howdoyoutopramen എന്ന ഹാഷ്ടാഗും വേണം. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് പോസ്റ്റിന്റെ ലിങ്ക് ഒരു കവറിംഗ് ലെറ്ററിനൊപ്പം TopRamenCNO@citizenrelations.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം. നിലവിലെ ടോപ് ഷെഫ് വിജയി മെലീസ കിംഗ് ആണ് വരുന്ന എൻട്രികളിൽ നിന്ന് വിജയിയെ തെരഞ്ഞെടുക്കുന്നത്.

ചീഫ് നൂഡിൽ ഓഫിസറെ കാത്തിരിക്കുന്നത് :

10,000 ഡോളറാണ് വിജയിക്ക് ലഭിക്കുന്നത്. അതായത് 7,37,125 രൂപ ! ഇതിന് പുറമെ കമ്പനി സിഇഒ മൈക് പ്രൈസിന്റെ കീഴിൽ പഠനം. കമ്പനിയുടെ പുതിയ പ്രൊഡക്ടുകൾ രുചിച്ച് നോക്കി അഭിപ്രായമറിയിക്കാനുള്ള അവസരം. ഒപ്പം 50 വർഷത്തേക്ക് സൗജന്യമായി നൂഡിൽസും ലഭിക്കും !

യോഗ്യത-

*പതിനെട്ട് വയസ് തികഞ്ഞിരിക്കണം
*യു.എസ് പൗരനോ, അമേരിക്കയിൽ സ്ഥിരതാമസമാക്കിയ വ്യക്തിയോ ആയിരിക്കണം.
*നൂഡിൽസിനോട് താത്പര്യം ഉണ്ടായിരിക്കണം.

ഒക്ടോബർ ആറിനാണ് ഈ തൊഴിൽ അവസരം ആരംഭിച്ചത്. ഒക്ടോബർ 30ന് രാത്രി 11.59 വരെ അപേക്ഷിക്കാം. വിജയയിയെ അധികൃതർ ഫോണിലൂടെ ബന്ധപ്പെടുന്നതായിരിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement