പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ താരത്തിന്റെ ആരാധകർ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിലേക്ക് ആവശ്യമായ കോവിഡ് കിറ്റ് കൈമാറി. ഫാൻസ് അസോസിയേഷൻ തലശ്ശേരി ഏരിയ സെക്രട്ടറി ആയ വൈശാഖ് തലശ്ശേരിയാണ് കിറ്റ് കൈമാറിയത്. ഫാൻസ് അസോസിയേഷൻ മെമ്പർമാരായ ആയ അഭിജിത്, ഷോൺ, സജിത്ത്, അഖിൽ, ശിവശങ്കർ എന്നിവർ പങ്കെടുത്തു.
താരത്തിന്റെ ജന്മദിനത്തിന്റെ ഭാഗമായി ജില്ലയിൽ പല ഭാഗങ്ങളിലായി സമാനമായ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി ഭാരവാഹികൾ അറിയിച്ചു
إرسال تعليق