പുത്തൻ വഴികളുമായി സര്‍ക്കാര്‍ ::വാട്ടർ ടാക്സി സർവീസ് ഉദ്ഘാടനം ഇന്ന്



തിരക്കേറിയ റോഡ് ഗതാഗതം കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. വലിയ തോതിലുള്ള മലിനീകരണവും ഇന്ധന നഷ്ടവും സമയ നഷ്ടവും അതു കാരണം നമ്മൾ നേരിടുന്നുണ്ട്. റോഡുകളുടെ വികസനം മാത്രമല്ല അതിനുള്ള ഒരേയൊരു പരിഹാരം. മറ്റു ഗതാഗത മാർഗങ്ങൾ വികസിപ്പിക്കുക എന്നതും അനിവാര്യമാണ്. ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ യാത്രാ മാർഗങ്ങളിൽ ഒന്നാണ് ജലഗതാഗതം. കുറഞ്ഞ പാരിസ്ഥിതികാഘാതവും ചെലവും ജല ഗതാഗതത്തെ ഏറെ അഭികാമ്യമാക്കുന്നു.

ഈ സാധ്യത മുന്നിൽക്കണ്ട് നിരവധി പദ്ധതികൾ സർക്കാർ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആ വികസന മുന്നേറ്റത്തിലെ ഏറ്റവും പുതിയ പദ്ധതിയാണ് ജല ഗതാഗത വകുപ്പ് ഇന്ന്‌ ആരംഭിക്കാൻ പോകുന്ന വാട്ടർ ടാക്സി സർവീസ്.

റോഡ് ഗതാഗതത്തിലെന്ന പോലെ ജല ഗതാഗതത്തിലുപയോഗിക്കുന്ന ഈ വാട്ടർ ടാക്സി സർവീസ് ജല ഗതാഗത മേഖലയുടെ വികസനത്തിനെന്ന പോലെ വിനോദ സഞ്ചാര മേഖലയിലും പുതിയ ഉണർവു പകരും.

ജലഗതാഗതത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ചെലവ് കുറഞ്ഞതും, വളരെ സുരക്ഷിതവും, ആധുനിക സൗകര്യങ്ങളോടും കൂടിയ യാത്രാ മാര്‍ഗ്ഗം പൊതുജനങ്ങള്‍ക്ക് നല്‍കുക എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ചിട്ടുളള വിവിധ പദ്ധതികളില്‍ ഒന്നാണ് 100 പാസഞ്ചര്‍ കപ്പാസിറ്റിയുളള കറ്റാമറൈന്‍ ബോട്ട്. ഈ രണ്ടു പദ്ധതികളുടേയും ഉദ്ഘാടനം ഇന്ന്‌ (ഒക്ടോബര്‍ 15) നിര്‍വ്വഹിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement