വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കണ്ണൂർ പാപ്പിനിശേരിയില്‍ നിര്‍മ്മിക്കുന്ന ഖാദി വിപണന സമുച്ചയത്തിന്റെ ശിലാസ്ഥപനം നാളെ നിര്‍വഹിക്കും. പുതിയ സില്‍ക്ക് നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വ്വഹിക്കും.
50 കോടിരൂപ ചെലവിലാണ് 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ബൃഹത്തായ ഷോപ്പിംഗ് കേന്ദ്രം നിര്‍മ്മിക്കുന്നത്. ഖാദി നൂല്‍പ്പ് - നെയ്ത്ത് കേന്ദ്രങ്ങള്‍, വില്പനശാല, ഗ്രാമ വ്യവസായ ഉല്‍പ്പാദന കേന്ദ്രം , ഗോഡൗണ്‍ തുടങ്ങിയവ വിപണന സമുച്ചയത്തില്‍ ഉണ്ടാകും. ശേഷിക്കുന്ന സ്ഥലം പൊതുമേഖല- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കടക്കം പിഡബ്ല്യുഡി നിരക്കില്‍ നല്‍കാനാണ് ആലോചന. ഖാദി ഗ്രാമ വ്യവസായ മേഖലയില്‍ 100 സ്ത്രീകള്‍ക്ക് സ്ഥിരം തൊഴില്‍ നല്‍കാന്‍ പദ്ധതിയിലൂടെ സാധിക്കും.
നിലവിലെ നൂല്‍നൂല്‍പ്പ് - നെയ്ത്ത് കേന്ദ്രത്തോട് ചേര്‍ന്നാണ് പുതിയ സില്‍ക്ക് നെയ്ത്ത് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത്. 10 തറികളാണ് ഒരുക്കിയിരിക്കുന്നത്. 12 പേര്‍ക്ക് കൂടി പുതുതായി ജോലി ലഭിക്കും. നിലവില്‍ ചര്‍ക്ക,തറി മെയ്ന്റനന്‍സ് യൂണിറ്റ്, ഖാദി ട്രെയിനിംഗ് സെന്റര്‍ ഫയല്‍ ബോര്‍ഡ് നിര്‍മ്മാണ യൂണിറ്റ് എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
إرسال تعليق