ഉളിക്കൽ: നുച്യാട് പുഴയില്‍ യുവതിയും രണ്ട് കുട്ടികളും ഒഴുക്കിൽപെട്ട സംഭവത്തിൽ കാണാതായ കുട്ടിയുടെ മൃദദേഹം ലഭിച്ചു .പള്ളിപ്പാത്ത് ഫായിസ് (13)ന്റെ മൃദദേഹമാണ് ലഭിച്ചത് .ഇന്ന് രാവിലെ ,ഒഴുക്കിൽ പെട്ടതിന് 400മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത് .
വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു യുവതിയും മകനും സഹോദരന്റെ മകനും നുച്ചിയാട് പുഴയിൽ ഒഴുക്കിൽ പെട്ടത്. തുടർന്ന് നാട്ടുകാരുടെയും മുങ്ങൽ വിദഗ്ദ്ധരുടെയും നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ യുവതിയുടെയും ഫായിസിന്റെ ഉമ്മ ത്വാഹിറ (32), ത്വാഹിറയുടെ സഹോദര പുത്രൻ ബാസിത് (13) എന്നിവരുടെ മൃദദേഹം വെള്ളിയാഴ്ച തന്നെ ലഭിച്ചിരുന്നു .പോലീസിന്റെയും ഫയര്ഫോഴ്സിന്റെയും നേത്രത്വത്തിൽ നാട്ടുകാരടക്കമുള്ളവർ കാണാതായ കുട്ടിക്കായുള്ള മൂന്ന് ദിവസമായി തുടരുകയായിരുന്നു .
പോലീസ് , ഫയർ ഫോഴ്സിന്റെയും നേത്രത്വത്തിൽ തദ്ദേശവാസികളും , വള്ളിത്തോട് ഒരുമ കൂട്ടായ്മയും ജില്ലയിലെ മാറ്റ് റെസ്ക്യൂ ടീമിന്റെയും സഹകരണത്തോടെയാണ് തിരച്ചിൽ നടന്നത്
ഉളിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും
إرسال تعليق